വാഗ്ദാനം ചെയ്ത തുക നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും ദുരന്ത ബാധിതർക്കായി സമാഹരിച്ച തുക അത്യാവശ്യ കാര്യങ്ങൾക്കായല്ല ചെലവിട്ടതെന്നും ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞിരുന്നു.

തിരുവനന്തപുരം: ഓഖി ഫണ്ട് വിനിയോഗം സംബന്ധിച്ച് ധവള പത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഫണ്ടിലുള്ള 47.73 കോടി രൂപ ഇനിയും ചെലവഴിച്ചിട്ടില്ലെന്നും ചെന്നിത്തലയുടെ ആരോപണം. ഓഖി പുനരധിവാസത്തിനായി ചെലവിട്ട തുക സംബന്ധിച്ച് പുനഃപരിശോധന ആവശ്യമെന്ന് ആർച്ച് ബിഷപ്പ് സൂസെപാക്യം ആവശ്യപ്പെട്ടിരുന്നു.

വാഗ്ദാനം ചെയ്ത തുക നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും ദുരന്ത ബാധിതർക്കായി സമാഹരിച്ച തുക അത്യാവശ്യ കാര്യങ്ങൾക്കായല്ല ചെലവിട്ടതെന്നും ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞിരുന്നു.എന്നാല്‍ ഓഖി ദുരന്ത വാർഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ ചടങ്ങില്‍ ആവശ്യപ്പെട്ട സഹായം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 422 കോടി അടിയന്തര സഹായം കേരളം ആവശ്യപ്പെട്ടെങ്കിലും 133 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഓഖി ദുരന്തബാധിതര്‍ക്ക് അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.