അശ്വതി ജ്വാല ഇന്ന് ഹാജരാകേണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: സാന്പത്തിക തട്ടിപ്പ് ആരോപണത്തില്‍ മൊഴി നല്‍കാന്‍ അശ്വതി ജ്വാലയോട് ഇന്ന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. നോട്ടീസ് കിട്ടിയ ശേഷം ഹാജരായാല്‍ മതിയെന്ന് പൊലീസ് അറിയിച്ചു. അതേസമയം തന്നെ വേട്ടയാടുകയാണെന്ന് അശ്വതി ജ്വാല പറഞ്ഞു.

വിദേശ വനിത ലിഗയുടെ കുടുംബത്തെ സഹായിക്കാനാണെന്ന് കാണിച്ച് അശ്വതി ജ്വാല പണപ്പിരിവ് നടത്തി എന്ന് ഡിജിപിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നിജസ്ഥിതി അന്വേഷിക്കാന്‍ ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയത്. അതേസമയം കേസെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തന്നെ വേട്ടയാടുകയാണെന്നും പൊലീസിനും സര്‍ക്കാറിനുമെതിരെ സംസാരിച്ചതിന് പ്രതികാര നടപടികളാണ് നടത്തുന്നതെന്നും അശ്വതിപറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ നഗരത്തിലെ ഒരുകൂട്ടം മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകരും അശ്വതിയും തമ്മിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് പരാതിക്കടിസ്ഥാനമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.