കോണ്‍ഗ്രസ് തകര്‍ന്ന കപ്പലാണെന്നും ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വരുമെന്നും രാമന്‍ നായര്‍ പറഞ്ഞു.

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന മുന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും കെപിസിസി നിര്‍വ്വാഹകസമതി അംഗവുമായിരുന്ന ജി. രാമന്‍ നായരെ ബിജെപി ഉപാധ്യക്ഷനായി നിയമിച്ചു. ശബരിമല വിഷയത്തിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തതിന് കെപിസിസി സസ്പെന്‍റ് ചെയ്ത ജി.രാമന്‍ നായര്‍ ബിജെപിയില്‍ ചേരുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കോണ്‍ഗ്രസ് തകര്‍ന്ന കപ്പലാണെന്നും ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വരുമെന്നും രാമന്‍ നായര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വാഴപ്പിണ്ടി നട്ടെല്ലായി വച്ചയാളാണെന്നും രാമന്‍ നായര്‍ പരിഹസിച്ചു. കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ വനിത കമ്മീഷൻ മുൻ അംഗം അഡ്വക്കേറ്റ് ജി. പ്രമീളാ ദേവിക്ക് സംസ്ഥാന സമിതി അംഗത്വവും നല്‍കി. ബിജെപിയിലേക്ക് വരാൻ കെപിസിസി ഭാരവാഹികൾ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരൻ പിള്ള പറഞ്ഞു.