പാലക്കാട്: വനിതാ മതിലിനായി ആരുടെയും കയ്യിൽ നിന്ന് നിര്‍ബന്ധിതമായി പണം പിരിക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. ആരെങ്കിലും സംഭാവനയായി നൽകുന്നതിനെ തെറ്റ് പറയാനാകില്ല. മതിലിന്റെ കാര്യത്തിൽ സർക്കാരിനെ എതിർക്കുന്ന എന്‍എസ്എസ്  അടക്കം എല്ലാവരും വീണ്ടുവിചാരം നടത്തണം എന്ന് ജി സുധാകരൻ പറഞ്ഞു.

അതേസമയം പാലക്കാട് ക്ഷേമപെൻഷനിൽ നിന്നും വനിതാമതിലിനായി പിരിവ് നടത്തിയ സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആരിൽ നിന്നും നിർബന്ധിച്ച് പണം പിരിക്കാൻ പാടില്ല. വനിതാ മതിലിൽ പങ്കെടുക്കുമെന്ന ബിഡിജെഎസ് നിലപാട് സന്തോഷകരമാണ്. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനകൾക്ക് വനിതാ മതിലിൽ നിന്നും മാറി നിൽക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു