തിരുവനന്തപുരം: രജിസ്ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍ക്ക് മന്ത്രിയുടെ ഉപദേശം. പണിയെടുക്കാന്‍ പറയുമ്പോള്‍  വെറുപ്പ് തോന്നിയിട്ട് കാര്യമില്ല, താന്‍ മരിച്ചുപോകണമെന്ന്  വരെ പ്രാര്‍ത്ഥിക്കുന്ന ജീവനക്കാരുണ്ടെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു

ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് വര്‍ധിപ്പിച്ച ആനുകൂല്യങ്ങളുടെ വിതരണത്തിന്‍റെയും, ലൈസന്‍സികളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം  ചടങ്ങിനിടെ ആയിരുന്നു മന്ത്രി ജീവനക്കാരുടെ മനസ്സിലിരിപ്പിനെ കുറിച്ച് വാചാലനായത്

ആധുനിക വത്കരണം നടക്കുമ്പോള്‍ പണിപോകുമെന്ന് പേടിച്ച് സമരം ചെയ്യുന്നതിനെയും മന്ത്രി നര്‍മ്മ രൂപേണ വിമര്‍ശിച്ചു. ആധാരമെഴുത്ത് ഫീസ് വര്‍ധന സര്‍ക്കാര്‍ പരിഗണനയിലെന്നും മന്ത്രി അറിയിച്ചു