തിരുവനന്തപുരം: കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരത്തെ പിന്തുണയ്ക്കുന്ന സാമൂഹിക പ്രവർത്തകരെ വീണ്ടും അധിക്ഷേപിച്ച് മന്ത്രി ജി.സുധാകരൻ. മണ്ണിലും മഴയിലും പണിയെടുക്കാത്ത  വിഎം സുധീരനും സുഗതകുമാരിയും ഷിബു ബേബി ജോണും സാറാ ജോസഫുമൊക്കൊണ് സമരത്തിനെ പിന്തുണയ്ക്കുന്നത്. ഇത്തരക്കാരെ കഴുകനെന്നും എരണ്ടകളെന്നും വിളിക്കാതെ തരമില്ലെന്നും മന്ത്രി പറഞ്ഞു.