ആലപ്പുഴ: തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമെന്ന് മന്ത്രി ജി സുധാകരന്‍. പെണ്‍കുട്ടിയുടെ അമ്മ ശരിയല്ലെന്നു പറഞ്ഞ മന്ത്രി എന്തിനാണ് ആ സ്വാമിയെ വീട്ടില്‍ താമസിപ്പിക്കുന്നതെന്നും ചോദിച്ചു. മകള്‍ക്കെതിരെ സാക്ഷി പറയുന്ന അമ്മമാര്‍ സമൂഹത്തിലുണ്ടാവരുതെന്നും ജി സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.