എന്‍എസ്എസിനെതിരെ വാളോങ്ങാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ എന്‍എസ്എസിന് ഉദ്ദേശമില്ല

പെരുന്ന: കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻഎസ്എസ്. എന്‍എസ്എസിനെതിരെ വാളോങ്ങാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ എന്‍എസ്എസിന് ഉദ്ദേശമില്ലെന്ന് ജി സുകുമാരന്‍ നായര്‍ വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനാവശ്യമായി ഏതെങ്കിലും വിഷയത്തില്‍ എന്‍എസ്എസ് ഇടപെടുകയോ വിലപേശല്‍ നടത്തുകയോ ചെയ്തിട്ടില്ല. ഒരു പാർട്ടിയുടേയും ആഭ്യന്തര പ്രശ്നങ്ങളിൽ എൻഎസ്എസ് ഇടപെട്ടിട്ടില്ലെന്ന് ജി സുകുമാരന്‍ നായര്‍ വിശദമാക്കി. ആരുമായും നിഴൽ യുദ്ധത്തിനില്ല . ശബരിമല നിലപാട് രാഷ്ട്രീയം നോക്കിയല്ലെന്നും ജി.സുകുമാരൻ നായർ പത്രക്കുറിപ്പില്‍ വ്യക്തമാക്കി .