കോഴിക്കോട്: ഗെയില്‍ സമരം തുടരുമെന്നും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരസമിതി. വരും ദിവസങ്ങളില്‍ വലിയ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.
മുക്കത്തെ ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന സര്‍വ്വകഷിയോഗം പരാജയമായിരുന്നു. സമരസമിതിയുടെ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തില്‍ ഇനിയും സമരം തുടരണമോയെന്ന് സമിതിയില്‍ ഒരു വിഭാഗത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഗെയില്‍ സമരം തുടരുമെന്ന് തന്നെയാണ് സമരസമിതിയുടെ തീരുമാനം
