കോഴിക്കോട്: ഗെയിൽ സമരം ശക്തമാക്കാൻ കോഴിക്കോട്ട് ചേർന്ന സംയുക്ത സമരസമിതി യോഗത്തിൽ തീരുമാനം. ഈ മാസം 25 ന് പൈപ്പ് ലൈൻ കടന്നുപോകുന്ന വിവിധ കേന്ദ്രങ്ങളിൽ സമര പന്തലുകൾ ഉയരുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. ജനവാസ മേഖലകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. 

യോജിച്ചുള്ള സമരത്തിനായി പൈപ്പ് ലൈൻ കടന്നുപോകുന്ന ഏഴ് ജില്ലകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി 51 അംഗ കമ്മിറ്റിക്ക് രൂപം നൽകി. മുക്കം സമരസമിതി രക്ഷാധികാരി സി.പി. ചെറിയ മുഹമ്മദിനെ സംയുക്ത സമരസമിതി കൺവീനറായി തിരഞ്ഞെടുത്തു.