കോതമംഗലം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ ആൾ കോതമംഗലത്ത് പിടിയിൽ. കോതമംഗലം മാലിപ്പാറ സ്വദേശി ആൽബിൻ ജോസിനെയാണ് എക്സൈസ് പിടികൂടിയത്. ഇയാളുടെ പക്കൽ നി്നന് ഒന്നരകിലോ കഞ്ചാവും പിടികൂടി.

കോതമംഗലം കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ആൽബിൻ പിടിയിലാകുന്നത്. കോതമംഗലത്തിനടുത്ത് മാലിപ്പാറയിൽ കഞ്ചാവുമായി കാത്തുനിൽക്കുന്പോഴാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. ഒറീസ സ്വദേശിയാണ് ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയതെന്നും എക്സൈസ് പറയുന്നു

വൻ റാക്കാണ് ഇതിന് പിന്നിൽ ഉണ്ടെന്ന് സംശയിക്കുന്നതായും എക്സൈസ് സി ഐ അറിയിച്ചു. ആൽബിന് കഞ്ചാവ് എത്തിച്ച് നൽകിയവരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസിന്റെ തീരുമാനം.