പ്രതിമയില്‍ ചാര്‍ത്തിയ മാലയും കണ്ണടയും നശിപ്പിച്ചു.

കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്‌ക്ക് നേരെ ആക്രമണം. പ്രതിമയില്‍ ചാര്‍ത്തിയ മാലയും കണ്ണടയും നശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. അക്രമിച്ചയാള്‍ സ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു. മോട്ടോര്‍ വാഹവ വകുപ്പ് ഓഫീസിലെത്തിയവരാണ് സംഭവം കണ്ട് പൊലീസിനെ അറിയിച്ചത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചുവെന്നും ഉടന്‍ തന്നെ ഇയാളെ പിടികൂടാനാവുമെന്നും പൊലീസ് പറഞ്ഞു.