മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണ്. വാജി വാഹനം അടിച്ചു കൊണ്ടുപോയത് ആരാണെന്നും ഗണേഷ് കുമാർ ചോദിച്ചു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്കെതിരെ മന്ത്രി കെ ബി ഗണേഷ്കുമാർ. പോറ്റിയെ കയറ്റിയത് തന്ത്രിയാണ്, മന്ത്രിയല്ലെന്നാണ് ഗണേഷ് കുമാറിന്റെ പരാമർശം. മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണ്. വാജി വാഹനം അടിച്ചു കൊണ്ടുപോയത് ആരാണെന്നും ഗണേഷ് കുമാർ ചോദിച്ചു. ഉദ്ദേശിക്കുന്ന ആൾ കേസിൽ പ്രതിയാകണമെന്നാണ് യുഡിഎഫും- ബിജെപിയും പറയുന്നത്. ശബരിമലയിൽ നടന്നത് എന്ത് എന്ന് കോടതി കണ്ടെത്തുമെന്നും ഗണേഷ് കുമാർ പറഞ്ഞു. യുഡിഎഫ് മതവികാരം ഇളക്കി വിടുന്നു. ബിജെപിയെക്കാൾ അപകടകരമായ രീതിയിൽ. ബിജെപിക്ക് കോൺഗ്രസിനും ഒരേ സ്വരം. ശബരിമല, ശബരിമല എന്ന് മാത്രം പറയുന്നു. കോൺഗ്രസിന് അന്തസ്സുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും ഗണേഷ്കുമാർ ആവശ്യപ്പെട്ടു.


