ഇരുപത്തിയൊന്‍പത് വയസുള്ള പാകിസ്ഥാന്‍ യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ ദുബായ് കോടതി കണ്ടെത്തിയത് മറ്റ് ചില സത്യങ്ങളാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു
ദുബായ്: പന്ത്രണ്ടുപേര് കൂട്ടബലാത്സംഗം ചെയ്തെന്ന പരാതി നല്കിയ യുവതി ഒടുവില് ജയിലിലായി. ഇരുപത്തിയൊന്പത് വയസുള്ള പാകിസ്ഥാന് യുവതിയുടെ പരാതിയില് അന്വേഷണം നടത്തിയ ദുബായ് കോടതി കണ്ടെത്തിയത് മറ്റ് ചില സത്യങ്ങളാണെന്ന് ഖലീജ് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു. ലൈംഗിക തൊഴിലാളിയായ ഇവര് ഉന്നയിച്ചത് വ്യാജ ആരോപണമാണെന്ന് തെളിയുകയും ഇടപാടുകാര് പണം നല്കാതെ പോയതിനെ തുടര്ന്നാണ് ഇവര് കേസുമായി എത്തിയതെന്നും കോടതി കണ്ടെത്തി. പാകിസ്താന്കാരിക്ക് ദുബായ് കോടതിയാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചു.
തന്നെ പീഡിപ്പിച്ചെന്നു പറഞ്ഞ ഒരാളെ യുവതി തന്നെ പോലീസിന് കാണിച്ചുകൊടുത്തു. അതിന് പിന്നാലെ ഇയാള് നല്കിയ വിവരം അനുസരിച്ച് രണ്ടുപേരെ ദുബായ് അന്താരാഷ്ട്ര വിമാനതാവളത്തില് നിന്നും പിടികൂടി. വ്യാഴാഴ്ച കേസില് വിചാരണയ്ക്കായി യുവതി കോടതിക്ക് മുമ്പാകെ എത്തിയതോടെ കഥമാറി. കുറ്റാരോപിതര് തെറ്റുകാരല്ലെന്നും യുവതി നഗരത്തില് ലൈംഗിക തൊഴില് ചെയ്തു ജീവിക്കുന്ന ആളാണെന്നും യുവാക്കളും യുവതിയും പരസ്പര ധാരണയോടെ ലൈംഗികതയില് ഏര്പ്പെടുകയായിരുന്നെന്നും കണ്ടെത്തി.
കൂടുതല് അന്വേഷണത്തില് താന് വേശ്യാവൃത്തി ചെയ്താണ് ജീവിക്കുന്നതെന്നും കൂട്ടബലാത്സംഗക്കേസ് തന്റെ സൃഷ്ടിയാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഒരു പെണ്വാണിഭ സംഘത്തിനോടൊപ്പം പ്രവര്ത്തിക്കുന്ന തന്റെ സ്പോണ്സര് മൂന്ന് പേരെ ഇടപാടിന് കൊണ്ടു വരികയും അവര് പണം നല്കാതെ വിട്ടതിനെ തുടര്ന്നാണ് താന് വ്യാജക്കേസ് ചമച്ചതെന്നാണ് ഇവര് നല്കിയിട്ടുള്ള ന്യായീകരണം. കാര്യം കഴിഞ്ഞപ്പോള് കൂലി പോലും തരാതെ ഇവര് ഒരു ടാക്സിയില് തന്നെ പറഞ്ഞു വിടുകയായിരുന്നെന്നും യുവതി കോടതിയില് പറഞ്ഞു.
