കൊല്‍ക്കത്ത: പരിക്കേറ്റ ഗുണ്ടയുമായി ആശുപത്രിയിലെത്തിയ സംഘം ചികിത്സയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗുണ്ടാസംഘം ഡോക്ടര്‍ക്കു നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. പശ്ചിമബംഗാളിലെ ശ്രീരാംപൂരിലെ പാരാമൗണ്ട് നഴ്‌സിങ് ഹോമിലാണ് സിനിമയെ വെല്ലുന്ന സംഭവമുണ്ടായത്. ഗുണ്ടകള്‍ ഹോസ്പിറ്റള്‍ അധികൃതരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞു.

ഞായറാഴ്ച രാവിലെയാണ് ആറംഗ സംഘം ആശുപത്രിയില്‍ അതിക്രമിച്ച് കയറിയത്. കൂട്ടത്തില്‍ പരിക്കേറ്റ ഗുണ്ടയെ ചികിത്സിക്കണമെന്നാവശ്യപ്പെട്ട് ഐ.സി.യുവില്‍ കടന്നുകയറി ഡോക്ടര്‍ക്ക് നേരെ തോക്കു ചൂണ്ടുകയായിരുന്നു. 

ചികിത്സിക്കാനായി രജിസ്റ്ററില്‍ ഒപ്പുവയ്ക്കനാവശ്യപ്പെട്ട ആശുപത്രി ജീവിനക്കാരനെ ഗുണ്ടാസംഘം ആക്രമിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് പരിക്കേറ്റ ആളുമായി സംഘം ആശുപത്രി വിട്ടത്. മറ്റേതെങ്കിലും ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ് എത്തിയവരാകാം ഗുണ്ടകളെന്ന് പൊലീസ് പറഞ്ഞു.