പതിനാലുകാരിയെ അയൽവാസികളായ യുവാക്കൾ കൂട്ടബലാത്സം​ഗം ചെയ്തു.

അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയൽവാസികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു.ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമായിരുന്നു മാനഭംഗം. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കത്വ, ഉന്നാവോ സംഭവങ്ങളില്‍ രാജ്യമെമ്പാടും അലയടിച്ച പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുൻപാണ് അമേഠിയില്‍ പതിന്നാലുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്.അയല്‍വാസികളായ മൂന്ന് യുവാക്കള്‍ ചേർന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയോട് പരിചയം സ്ഥാപിച്ച് വീട്ടിലെത്തിയ യുവാക്കള്‍ മയക്ക് മരുന്ന് കലര്‍ന്ന കേക്ക് ഭക്ഷിക്കാന്‍ നല്‍കി. കേക്ക് കഴിച്ച ഉടനെ ബോധരഹിതയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കടത്തി് കൊണ്ട് പോയി.

പിന്നീട് ക്രൂരബലാത്സംഗം ചെയ്ത ശേഷം സമീപത്തെ കാട്ടിൽ ഉപേക്ഷിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ബോധം തിരികെ കിട്ടിയ പെണ്‍കുട്ടി തന്നെയാണ് വീട്ടുകാരോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് രണ്ട് പ്രതികളെ കസ്റ്റിഡിയില്‍ എടുത്തു.ഒരാള്‍ ഒളിവിലാണ്