കൊച്ചി: യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ ഒരാള്‍ കൊച്ചിയില്‍ പിടിയിലായി. വൈപ്പിന്‍ നായരമ്പലം സ്വദേശി അദീഷാണ് പാലാരിവട്ടം പോലീസ് പിടിയിലായത്. ജോലി തേടി വന്ന ഇടുക്കി സ്വദേശിനിയായ യുവതിയെ ഫഌറ്റില്‍വെച്ചും മറ്റു പല സ്ഥലങ്ങളിലുമെത്തിച്ച് കൂട്ടബലാല്‍സംഗത്തിനിരാക്കിയെന്ന കേസിലാണ് പോലീസ് നടപടി.
പറവൂര്‍ ഏളിക്കര ഓടശേരി വീട്ടില്‍ ഷൈനാണ് കേസിലെ മുഖ്യപ്രതി. ഷൈനിന്റെ ഉടമസ്ഥതയിലുളള പാലാരിവട്ടം ആലിന്‍ചുവട് ഭാഗത്തുളള ഫഌറ്റില്‍ ജോലിക്കെത്തിയ പെണ്‍കുട്ടിയെ അവിടെ വെച്ച് ആദ്യം പീഡനത്തിനിരയാക്കിയെന്നാണ് പോലീസ് പറയുന്നത്. പിന്നീട് പല സ്ഥലങ്ങളിലുമെത്തിച്ച് പലര്‍ക്കായി യുവതിയെ കാഴ്ചവെച്ചു.
പീഡനത്തെ എതിര്‍ത്ത യുവതിയെ പലതവണ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് പോലീസ് കേസ്. കേസില്‍ ഷൈനിന്റെ സുഹൃത്ത് വൈപ്പിന്‍ നായരമ്പലം സ്വദേശി അദീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി ഷൈന്‍ ഉള്‍പ്പെടെ മറ്റുളളവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്
