ചെന്നൈ: അധോലോക നായകന്റെ കട്ടൗട്ടില്‍ അനുയായികളുടെ പാലഭിഷേകം. കത്ത് കാണിച്ച് ഭീഷണിപ്പെടുത്തി 100 ലിറ്റര്‍ പാല്‍ കവര്‍ച്ച ചെയ്തായിരുന്നു ചെന്നൈയില്‍ പാലഭിഷേകം അരങ്ങേറിയത്.
ചെന്നൈയിലെ വ്യാസാര്‍പാടി ബി.വി കോളനിയിലാണ് സംഭവം. 500 മില്ലിയുടെ 200 പാക്കറ്റ് പാലാണ് അക്രമികള്‍ കവര്‍ന്നത്. 2016 ഒക്ടോബര്‍ 29ന് കൊല്ലപ്പെട്ട അക്രമി സംഘത്തലവന്‍ സി. പളനിയുടെ ചരമ വര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയത്.
കൊലപാതക കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പളനി. പുലര്‍ച്ചയോടെ ബൈക്കിലെത്തിയ ആറംഗസംഘം എത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
