തൃശ്ശൂര്‍: തൃശ്ശൂര്‍ എരുമപ്പേട്ടയിലെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍. മാതാപിതാക്കളും രണ്ടു കുട്ടികളുമാണ് ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടിപ്പറമ്പില്‍ സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈശാലി, വൈഗ, എന്നിവരെയാണ് വീടിന്റെ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയകുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇളയ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ എത്തിയത്. സുരേഷിന്‍റെ ശരീരം പറമ്പിലെ മരത്തിലും ബാക്കിയുള്ളവരുടെ മൃതദേഹം കിണറ്റിലുമായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു