കൊല്‍ക്കത്ത: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിധി നവംബര്‍ ഏഴിന്. 2015 ലാണ് 72 കാരിയായ കന്യാസ്ത്രീയെ ആറ് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നത്. വെസ്റ്റ് ബംഗാളിലെ നദിയാ ജില്ലിയിലെ രണാഘട്ടിലെ കന്യാസ്ത്രീ മഠത്തില്‍ വച്ചാണ് സംഭവം. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സിഐഡിയെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇവര്‍ ദില്ലിയിലേക്ക് താമസം മാറ്റി. പിന്നീട് കേസ് കൊല്‍ക്കത്തയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സംഭവം നടന്ന സ്ഥലത്ത് പ്രതികള്‍ക്ക് നല്ല പിടിപാടുണ്ടെന്നും തന്‍റെ സുരക്ഷയില്‍ പേടിയുള്ളത് കൊണ്ടാണ് കേസ് മാറ്റാന്‍ ആവശ്യപ്പെട്ടത് എന്നും ഇവര്‍ വ്യക്തമാക്കിയിരിന്നു. ക്രിമിനില്‍ ഗൂഢാലോചന, കൊലപാതക ശ്രമം, മാരകമായ മുറിവേല്‍പ്പിക്കല്‍, തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ ഉള്ള കുറ്റങ്ങള്‍. മിലാന്‍ കുമാര്‍ സര്‍ക്കാര്‍, ഒഹിഡുല്‍ ഇസ്ലാം, മൊഹദ് സെലിം ഷെയ്ഖ്, നസ്റുല്‍ ഇസ്ലാം, ഖലേദാര്‍ റഹ്മാന്‍, ഗോപാല്‍ സര്‍ക്കാര്‍ തുടങ്ങയിവരാണ് ജുഡീഷ്യല്‍ റിമാന്‍ഡിലുള്ള പ്രതികള്‍.
