തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയായ സണ്ണിയെ ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് എക്‌സൈസ് സംഘം പിടികൂടിയത്. ചെറുകിട കച്ചവടക്കാര്‍ക്കും വിതരണക്കാര്‍ക്കുമായി എത്തിച്ചതാണ് കഞ്ചാവെന്ന് ഇയാള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇടുക്കിയിലെ വനപാതകളിലൂടെയാണ് കഞ്ചാവ് കടത്തി കൊണ്ട് വരുന്നതെന്നും ഇയാള്‍ എക്‌സൈസിന്റെ ചേദ്യം ചെയ്യലില്‍ സമ്മതിച്ചു. ആഴ്ചയില്‍ പത്ത് കിലോയിലേറെ കഞ്ചാവ് ഇത്തരത്തില്‍ കടത്താറുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് കഞ്ചാവി വിതരണ ശൃംഖലയെ കുറിച്ച് വിവരം കിട്ടിയതായും കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Latest Videos
