ജക്കാര്‍ത്ത :ജീവനുള്ള പത്ത് പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ഇന്ത്യനേഷ്യയിലെ ജക്കാര്‍ത്ത എയര്‍പോര്‍ട്ടിലെ പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. കൗഫിത് ജിഹാത് സാക്കി എന്ന യുവാവാണ് സൗദിയിലേക്ക് പാമ്പുകളെ കടത്താന്‍ ശ്രമിച്ചത്.

പാമ്പുകളെ കറുത്ത തുണിയില്‍ പൊതിഞ്ഞ് ഇരു കാലുകളിലുമായി ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചതെന്ന് എയര്‍ലൈന്‍സ് വൈസ് പ്രസിഡന്‍റ് ബെന്നി സിഗാര്‍ ബുട്ടാര്‍ പറഞ്ഞു. 

എന്നാല്‍ പരിശോധനയ്ക്കിടയില്‍ ഇയാള്‍ കുടുങ്ങി. പാമ്പുകളെ വില്‍ക്കുന്നതിനായാണ് ഇയാള്‍ കടത്തിയത്. സംഭവത്തില്‍ പോലീസ് സാക്കിയെ കസ്റ്റഡിയിലെടുത്തു.