തിരുവനന്തപുരം: മണ്ണന്തലയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. എറണാകുളം സ്വദേശികളായ റോയി തോമസ്, ഭാര്യ ഗ്രേസി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് പൊലീസ്. ആത്മഹത്യയാകാമെന്നും പൊലീസ് സംശയിക്കുന്നു. ഗ്യാസ് സിലിണ്ടര്‍ 
പൊട്ടിത്തെറിക്കാത്തതാണ് സംശയം ഉണ്ടാക്കുന്നത്. ഇന്ന് മൃതദേഹ പരിശോധനയും പോസ്റ്റുമോര്‍ട്ടവും നടക്കും. ശാസ്ത്രീയ അന്വേഷണ സംഘവും സ്ഥലത്തെത്തും. രണ്ടര വര്‍ഷമായി മണ്ണന്തല പനയന്പള്ളി ലൈനില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികള്‍.