ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സഹോദരി കവിതാ ലങ്കേഷ്. അന്വേഷണം സിബിഐ ഏറ്റെടുത്താൽ കേസ് അട്ടിമറിക്കപ്പെടും. ഹിന്ദുത്വ ശക്തികൾക്ക് പിന്തുണ നൽകുന്ന കേന്ദ്ര സർക്കാരിൽ വിശ്വാസമില്ലന്നും കവിതാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗൗരി ലങ്കേഷ് പത്രിക അടുത്ത മാസം മുതൽ പുനഃപ്രസിദ്ധീകരിക്കുമെന്നും കവിത ലങ്കേഷ് പറഞ്ഞു.
ഗൗരി ലങ്കേഷിന്‍റെ 56ാംമത് ജന്മദിനത്തില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് സഹോദരന്‍ ഇന്ദ്രജിത് ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ അന്വേഷണത്തെ ബാധിക്കുന്നതായി സംശമുണ്ടെന്നും ഇന്ദ്രജിത് മുന്‍പ് പറഞ്ഞിരുന്നു.
