ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം കര്‍ണാടക പൊലീസിലെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തെ കല്‍ബുര്‍ഗ്ഗി വധവുമായി ബന്ധിപ്പിക്കാനുളള തെളിവുകള്‍ ഇപ്പോഴില്ലെന്നും സിദ്ധരാമല്ല പറഞ്ഞു. അതേസമയം, ഗൗരി ലങ്കേഷിന്റെ വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ വിധഗ്ധ പരിശോധനയ്ക്കയച്ചു. അന്വേഷണം സ.ബി. ഐയെ ഏല്‍പ്പിക്കണമെന്ന് സഹോദരന്‍ ഇന്ദ്രജീത് ലങ്കേഷ് ആവശ്യപ്പെട്ടു.

ആര്‍.ആര്‍ നഗറഫില്‍ ഗൗലി ലങ്കേഷിന്റെ വീടിനു സമീപത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ അന്വേവേവഷണത്തില്‍ നിര്‍ണായകമെന്നാണ് പൊലീസ് നിഗമനം. വീടിനു മുന്നിലും വാതിലിലും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍നിന്നുളള ദൃശ്യങ്ങള്‍ പരിശോധനയ്ക്കയച്ചു. അക്രമിയെന്ന് സംശയിക്കുന്ന ഒരാളുടെ ദൃശ്യങ്ങള്‍ ഇതിലുണ്ട്. ഹെല്‍മറ്റ് ധരിച്ചെത്തി ഇയാള്‍ ആരെന്ന് വെളിച്ചം കുറവായാതിനാല്‍ വ്യക്തമായിട്ടില്ല. 

രണ്ടു ബൈക്കുകളുടെ ശബ്ദം കേട്ടെന്നാണ് പരിസരവാസികള്‍ നല്‍കിയ മൊഴി. ഗൗരി ലങ്കേഷ് വീട്ടിലേക്ക് വരുന്നത് മൂന്നു പേര്‍ കാത്തിരുന്നതായും പൊലീസ് നിഗമനം. ആസൂത്രിത കൊലപാതകത്തിനു പിന്നില്‍ ആരെന്നുറപ്പിക്കാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. തീവ്ര ഹിന്ദജുത്വ ഗ്രൂപ്പുകളാണ് സംശയത്തിന്റെ നിഴലില്‍ ഉളളത്. ഗൗര് ലങ്കേഷിനെതിരെ പോസ്റ്റിട്ട ഒരാളെ ചിക്മാംഗളൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയാളികളെ ഉടന്‍ പിടികൂടുമെന്നും എന്നാല്‍ കല്‍ബുര്‍ഗി വധവുമായി ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഇപ്പോഴില്ലെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് ആവശ്യപ്പെട്ടു. കല്‍ബുര്‍ഗി വധം അന്വേഷിച്ച സംസ്ഥാന ഏജന്‍സികള്‍ക്ക് ഒന്നും കണ്ടെത്താനാവാത്ത സാഹചര്യം ഇന്ദ്രജീത് ലങ്കേഷ് ചൂണ്ടിക്കാട്ടി. ഗൗരി ലങ്കേഷിന്റെ മൃതദേഹം രബീന്ദ്ര കലാക്ഷേത്രയില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം വൈകീട്ടോടെ സംസ്‌കരിക്കും.