ഗൗരി ലങ്കേഷ് വധക്കേസിൽ പ്രത്യേക അന്വേഷണസംഘത്തിനെതിരെ ആരോപണവുമായി പ്രതികൾ. കുറ്റം സമ്മതിക്കാൻ 25 ലക്ഷം രൂപ പൊലീസ് വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം.
മഹാരാഷ്ട്ര: ഗൗരി ലങ്കേഷ് വധക്കേസിൽ പ്രത്യേക അന്വേഷണസംഘത്തിനെതിരെ ആരോപണവുമായി പ്രതികൾ. കുറ്റം സമ്മതിക്കാൻ 25 ലക്ഷം രൂപ പൊലീസ് വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം.
കേസിൽ പിടിയിലായ പരശുറാം വാഗ്‌മർ, മനോഹർ ഇഡ്വെ എന്നിവരാണ് പോലീസിനെതിരെ രംഗത്തെത്തിയത്. കേസിൽ പങ്കില്ലെന്നും, തന്‍റെ കുടുംബത്തെ അപകടത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നുമാണ് മനോഹറിന്‍റെ ആരോപണം. കോടതിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ഇവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ ഇതിനെപ്പറ്റി പ്രതികരിക്കാൻ പ്രതേക അന്വേഷണസംഘം തയ്യാറായില്ല.
