ഗൗരി ലങ്കേഷ് വധക്കേസില്‍ പോലീസ് പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തി.

മഹാരാഷ്ട്ര : കര്‍ണ്ണാടകയിലെ ഹിന്ദുതീവ്രവാദികളാല്‍ കൊല്ലപ്പെട്ട എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വധക്കേസില്‍ പോലീസ് പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തി. മഹാരാഷ്ട്രയിൽ നിന്നുമാണ് കേസിലെ നിർണായ തെളുവുകളിലൊന്നായ മോട്ടോർ സൈക്കിൾ കണ്ടെടുത്തത്. മഹാരാഷ്ട്ര തീവൃവാദ വിരുദ്ധ സേനയും കർണാടക പോലീസിൻറെ പ്രത്യേക അന്വേഷണ സംഘവും നടത്തിയ തിരച്ചിലിലാണ് ബൈക്ക് കണ്ടെടുത്തത്. 

മഹാരാഷ്ട്ര തീവൃവാദ വിരുദ്ധ സേന നടത്തിയ തിരച്ചിലിൽ നല്ലസൊപ്പാരയിൽ നിന്നാണ് ബൈക്ക് കണ്ടെടുത്തത്. എന്നാൽ കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ബൈക്ക് ഇത് തന്നെയാണോ എന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. കേസിൽ അറസ്റ്റിലായ പ്രതികളെ എത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനും ശേഷമാണ് ഗൌരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികൾ ഉപയോഗിച്ച ബൈക്കാണ് ഇത് തന്നെയാണെന്ന് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര പോലീസ് അറിയിച്ചത്. ബൈക്ക് ഗൌരി ലങ്കേഷ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. 

നേരത്തെ കൊലയ്ക്ക് ഉപയോഗിച്ചിരുന്ന തോക്ക് കണ്ടെടുത്തിരുന്നു. എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ എം എം കല്‍ബുര്‍ഗിയെ കൊല്ലാന്‍ ഉപയോഗിച്ച തോക്കുതന്നെയായിരുന്നു ഗൗരി ലങ്കേഷിനെ കൊല്ലാനും ഉപയോഗിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നരേന്ദ്ര ദാബോല്‍ക്കര്‍ വധക്കേസുമായി ബന്ധപ്പെട്ടിരുന്നവര്‍ ഗൗരി ലങ്കേഷ് വധക്കേസിലും ഇടപെട്ടിട്ടുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.