കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂളിലെ വിദ്യാർഥിനി ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപികമാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അധ്യാപികമാരായ ക്രസന്‍റ് നേവിസ്, സിന്ധു പോൾ എന്നിവരുടെ ഹർജിയാണ് അനുവദിച്ചത്.
ഇരുവരോടും ഈ മാസം 17ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. മജ്സ്ട്രേറ്റ് കോടതി അന്നേ ദിവസം തന്നെ ഇരുവർക്കും ജാമ്യം നൽകി വിട്ടയക്കണം. തൊട്ടടുത്ത മൂന്നുദിവസം ഇരുവരും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരായി മൊഴി നൽകണമെന്നും ഉത്തരവിലുണ്ട്.
