ഘോഷയാത്രയില്‍ പങ്കെടുത്ത് താരമായ മറ്റൊരു മോഡല്‍ രണ്ട് മാസം മുമ്പ് കൊല്ലപ്പെട്ടിരുന്നു. ലിംഗ വിവേചനത്തില്‍ നിന്നുള്ള കൂട്ടക്കുരുതിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

വെറാക്രൂസ്: ഗേ ഘോഷയാത്രയില്‍ പങ്കെടുത്തിന് മോഡലിനെ ക്രൂരമായി കൊലപ്പെടുത്തി. ലൂയിസ് കന്‍ട്രേര എന്ന യുവ മോഡലിനെയാണ് അജ്ഞാതര്‍ ദാരുണമായി കൊലപ്പെടുത്തിയത്. 

ശാരീരികമായി പീഡിപ്പിച്ച ശേഷമാണ് മോഡലിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിരീക്ഷണം. ആളൊഴിഞ്ഞ സ്ഥലത്ത് വസ്ത്രങ്ങള്‍ വലിച്ചുകീറിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. നിരവധി മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നതെന്നും ഇതെല്ലാം സൂചിപ്പിക്കുന്നത് കൊലയ്ക്ക് മുമ്പ് ലൂയിസ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 

മെക്‌സിക്കോയില്‍ ലിംഗവിവേചനത്തിന്റെ പേരില്‍ നടക്കുന്ന കൂട്ടക്കുരുതിയില്‍ അവസാന ഇരയാണ് ലൂയിസെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. വെറാക്രൂസില്‍ മാത്രം ഈ വര്‍ഷം ഇത്തരത്തില്‍ 15 കൊലപാതകങ്ങള്‍ നടന്നുവെന്നാണ് ഇവര്‍ പറയുന്നത്. രണ്ട് മാസം മുമ്പ് ഗേ ഘോഷയാത്രയില്‍ താരമായ മറ്റൊരു മോഡലിനേയും സമാനമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.