കോട്ടയം: മദ്യശാലകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് സീറോമലബാര്‍ സഭ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. സര്‍ക്കാര്‍ മദ്യവ്യവസായികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ്. ഇതിനെതിരെ ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കുമെന്ന് ആലഞ്ചേരി കൊച്ചിയില്‍ പറഞ്ഞു.