കഴിഞ്ഞ മത്സരത്തില്‍ ഓസിലിനെ ജര്‍മനി കളിപ്പിച്ചിരുന്നില്ല

കസാന്‍: നിര്‍ണായകമായ മത്സരത്തിന് നിലവിലെ ലോക ചാമ്പ്യന്മാര്‍ ഇറങ്ങുമ്പോള്‍ മധ്യനിരയിലെ കളി നിയന്ത്രിക്കാന്‍ സൂപ്പര്‍ താരം മെസ്യൂട്ട് ഓസില്‍ തിരിച്ചെത്തി. മുന്നേറ്റത്തിനൊപ്പം പ്രതിരോധത്തിനും ഊന്നല്‍ നല്‍കി 4-2-3-1 എന്ന ശെെലിയിലാണ് യോവാക്കിം ലോ ദക്ഷിണ കൊറിയക്ക് എതിരകെയുള്ള ടീമിനെ അണിനിരത്തിയിരിക്കുന്നത്. ഡിഫന്‍സില്‍ ഹമ്മല്‍സ്, ഹെക്ടര്‍, കിമ്മിച്ച് എന്നിവര്‍ക്കൊപ്പം ബോട്ടെംഗിന് പകരം നിക്ളാസ് ഷ്യൂള്‍ ടീമിലെത്തി.

ക്രൂസിനും ഖദീരക്കും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുടെ ചുമതലകള്‍ നല്‍കിയപ്പോള്‍ റ്യൂസും ഓസിലും ഗോര്‍ട്ട്സെക്കെയും മധ്യനിരില്‍ കളി മെനയും. വെര്‍ണറാണ് ഏക സ്ട്രെെക്കര്‍. തോമസ് മുള്ളര്‍, ജൂലിയന്‍ ഡ്രാക്സിലര്‍ എന്നിവരെയാണ് ആദ്യ ഇലവനില്‍ നിന്ന് പ്രധാനമായും മാറ്റിയിരിക്കുന്നത്.