ഇനി സ്വദേശത്ത് തന്നെ പാസ്പോര്‍ട്ട് അപേക്ഷിക്കാം
ദില്ലി: സ്വന്തം സ്ഥലത്ത് ഇല്ലാത്തവര്ക്കും ഇനി മുതല് സ്വദേശത്ത് തന്നെ പാസ്പോര്ട്ടിന് അപേക്ഷിക്കാം. സ്വദേശത്ത് അപേക്ഷിച്ചാലും നിലവില് താമസിക്കുന്ന സ്ഥലത്ത് പൊലീസ് പരിശോധന പൂര്ത്തിയാക്കിയാല് മതി. ദില്ലിയില് പാസപോര്ട്ട് സേവാ പുരസ്കാരങ്ങള് വിതരണം ചെയ്ത് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങില് മികച്ച റീജ്യണല് പാസപോര്ട്ട് കേന്ദ്രത്തിനുള്ള പുരസ്കാരം തിരുവനന്തപുരം ഏറ്റുവാങ്ങി.
Scroll to load tweet…
