തിരുവനന്തപുരം ജി.ജി ആശുപത്രിയിലാണ് 12 വയസുള്ള മാലി സ്വദേശിയായ കുട്ടിയുടെ അസുഖമുള്ള ഇടത് കാല്‍ മുട്ടിന് പകരം വലത് കാലില്‍ ശസ്ത്രക്രിയ നടത്തിയത്.

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ കുട്ടിയുടെ കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവം ഒത്തുതീര്‍പ്പാക്കി. പിഴവ് പറ്റിയെന്ന് ഡോക്ടര്‍ സമ്മതിക്കുകയും കുട്ടിക്ക് തുടര്‍ചികിത്സ സൗജന്യമായി നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരാതി പിന്‍വലിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറായത്.

തിരുവനന്തപുരം ജി.ജി ആശുപത്രിയിലാണ് 12 വയസുള്ള മാലി സ്വദേശിയായ കുട്ടിയുടെ അസുഖമുള്ള ഇടത് കാല്‍ മുട്ടിന് പകരം വലത് കാലില്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ കാണാന്‍ കയറിയ മാതാവിനോട് കുട്ടി തന്നെയാണ് കാല് മാറി ശസ്ത്രക്രിയ ചെയ്തകാര്യം പറഞ്ഞത്. ഇതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് കുട്ടിയുടെ തുടര്‍ ചികിത്സ സൗജന്യമായി നല്‍കാനുള്ള തീരുമാനമെടുത്തത്. പിഴവ് പറ്റിയതാണെന്ന് ഡോക്ടര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ ഇനി കേസുമായി മുന്നോട്ട് പോകുന്നില്ലെന്ന് ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.