ലോസ് ആഞ്ചലസ്: പ്രമുഖ അമേരിക്കന്‍ ആര്‍ട്ടിസ്റ്റ് ഗില്‍ബെര്‍ട്ട് ബേക്കര്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. സ്വവര്‍ഗാനുരാഗികളുടെ അത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള അടയാളമായാണ് ബേക്കര്‍ റെയിന്‍ബോ ഫ്‌ളാഗ് ഉണ്ടാക്കിയത്. അടുത്ത സുഹൃത്തും മനുഷ്യാവകാശ പ്രവര്‍ത്തകനുമായി ക്ലീവ് ജോന്‍സ് ആണ് വെള്ളിയാഴ്ച മരണവിവരം പുറത്തുവിട്ടത്.
ന്യുയോര്‍ക്കിലെ വസതിയില്‍ വ്യാഴാഴ്ച രാത്രി ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് ബേക്കറിന്റെ ജീവനെടുത്തത്. 1951ല്‍ കന്‍സാസില്‍ ജനിച്ച ബേക്കര്‍ 27ാം വയസ്സിലാണ് സ്വവര്‍ഗാനുരാഗികളുടെ അവകാശ പ്രഖ്യാപനത്തില്‍ പങ്കാളിയായത്.
1978ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഗേ ഫ്രീഡം ഡേയിലാണ് വര്‍ണ്ണങ്ങള്‍ നിറഞ്ഞുതുളുമ്പുന്ന ഫ്‌ളാഗ് ബേക്കര്‍ ആദ്യമായി അവതരിപ്പിച്ചത്് സാന്‍ ഫ്രാന്‍സിസ്‌കോ എല്‍ജിബിടി അവകാശ പ്രസ്ഥാനവുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൊല്ലപ്പെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹാര്‍വേ മില്‍കിന്റെ അടുത്തു സുഹൃത്തുകൂടിയായിരുന്നു മുന്‍ സൈനികനായ ബേക്കര്‍.
