വനിതാ ഉദ്യോ​ഗസ്ഥയുടെ മകൾ പീഡനത്തിനിരയായി അഞ്ച് മാസമായി ലൈം​ഗിക പീഡനം നേരിടുന്നു

ഔറം​ഗബാദ്: ജോലി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വനിതാ കോൺസ്റ്റബിളിന്റെ ഇരുപത്തി മൂന്നുകാരിയായ മകളെ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പീഡിപ്പിച്ചു. ‍‍‍ഡപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് രാഹുൽ ശ്രീറാമിനെതിരെയാണ് പെൺകുട്ടി ലൈം​ഗികാരോപണം നടത്തിയിരിക്കുന്നത്. ‌‌ ഈ വർഷം ഫെബ്രുവരി മുതൽ ജൂൺ മാസം വരെ താൻ നിരന്തരമായി പീഡനത്തിനിരയായിട്ടുണ്ടെന്ന് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. മുതിർന്ന ഉദ്യോ​ഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ പറയുന്നു. 

കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ഇയാൾക്കെതിരെ പരാതി നൽകിയത്. രാഹുൽ ശ്രീറാം അവധിയിൽ പ്രവേശിച്ച സമയത്താണ് പെൺകുട്ടി പരാതിയുമായി മറ്റ് ഉദ്യോ​ഗസ്ഥരെ സമീപിച്ചത്. വളരെ ​ഗുരുതരമായ കുറ്റകൃത്യമാണ് ഒരു നിയമപാലകവനിൽ നിന്നും സംഭവിച്ചിരിക്കുന്നതെന്ന് ഡിസിപി വിനായക് ഡക്നെ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.