കോഴിക്കോട്: ഹോസ്റ്റലിൽ കൂടെ താമസിക്കുന്ന യുവതികളുടെ അർധനഗ്ന ഫോട്ടോകൾ കാമുകന് അയച്ചുകൊടുത്ത കാമുകി അറസ്റ്റിൽ. കാസർഗോഡ് സ്വദേശിനി അനിതെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് ആറസ്റ്റ് ചെയ്തത്. നടക്കാവ് സിവിഎൻ കളരിക്കു സമീപമുള്ള ഹോസ്റ്റലിൽ താമസിക്കുന്ന കൂട്ടുകാരികളുടെ ഫോട്ടോയാണ് അനിത കാമുകന് അയച്ചു കൊടുത്തത്. മുറിയിൽ ഉറങ്ങുന്ന ഫോട്ടോകളായിരുന്നു അയച്ചു കൊടുത്തിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടിവസ്ത്രവും ചെറുവസ്ത്രങ്ങളും ധരിച്ച് ഉറങ്ങുന്ന ഫോട്ടോകൾ അനിത കാമുകന് വാട്‌സ്ആപ്പ് വഴി അയച്ചു കൊടുക്കുകയായിരുന്നു. ഈ സംഭവം അറിഞ്ഞ യുവതികൾ കമ്മിഷണർക്കു പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് അനിതയെ അറസ്റ്റ് ചെയ്തത്. 

അനിതയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് കൂട്ടുകാരികളുടെ നിരവധി അർധനഗ്ന ഫോട്ടോകൾ ലഭിച്ചു. ഫോട്ടോകൾ അയച്ചെന്നു വ്യക്തമായെന്നും പൊലീസ് പറഞ്ഞു. സംഭവം തെളിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ, കാമുകി പിടിയിലായെന്നു അറിഞ്ഞ കാമുകൻ ഒട്ടും താമസിക്കാതെ ഫോട്ടോകൾ എല്ലാം ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു. 
ഫോട്ടോകൾ മറ്റാർക്കും കൈമാറിയിട്ടില്ലെന്നാണ് പൊലീസിന്‍റെ അന്വേഷണത്തില്‍ ലഭിച്ച വിവരം. അനിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയ നടക്കാവ് പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു.