കോഴിക്കോട്: ഇടവഴിയിലൂടെ തനിച്ച് നടന്നുപോയ പെണ്‍കുട്ടിയെ യുവാവ് കടന്നുപിടിച്ചു. കോഴിക്കോട് നടക്കാവാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇതുമായി ബന്ധപ്പട്ട് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് നടക്കാവ് പോലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
കോഴിക്കോട് വൈസിഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് കരുതപ്പെടുന്നത്. സംഭവസ്ഥലത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് പെണ്‍കുട്ടിയെ കടന്നുപിടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് പുറത്തറിയുന്നത്. കൈയില്‍ ബാഗുമായി നീങ്ങുന്ന പെണ്‍കുട്ടിക്കൊപ്പം യുവാവും നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ആക്രമണം നടത്തിയ യുവാവിന്‍റെ മുഖം സിസിടിവിയില്‍ വ്യക്തമായി കാണാം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. സി ഐ അഷറഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യം
