അമ്മ നിശ്ചയിച്ച വിവാഹത്തിന് സമ്മതിച്ച പത്താം ക്ലാസുകാരിയെ തീ കൊളുത്തി സഹപാഠി

First Published 28, Mar 2018, 9:32 PM IST
girl burned for getting engaged after tenth exam
Highlights
  • പത്താം ക്ലാസിന് ശേഷം അമ്മ നിശ്ചയിച്ച വിവാഹത്തിന് സമ്മതിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി സഹപാഠി

ഹൈദരാബാദ് : പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം വിവാഹനിശ്ചയത്തിന് സമ്മതിച്ച പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് വിദ്യാര്‍ത്ഥി. ഹൈദരാബാദ് സ്വദേശിയായ പതിനാറുകാരി ഗുരുതര പൊള്ളലേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയായതിന് ശേഷം വിവാഹ സമ്മതം നടത്തിയതിന്റെ പ്രതികാരമായിയാണ് വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ചത്. ഒരുമിച്ച പഠിച്ച പെണ്‍കുട്ടിയോട് വിദ്യാര്‍ത്ഥി നേരത്തെ പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നു. 

എന്നാല്‍ തന്നെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്ത് നല്‍കാമെന്ന് അമ്മ വാക്ക് നല്‍കിയിട്ടുണ്ടെന്ന പെണ്‍കുട്ടിയുടെ മറുപടിയില്‍ പ്രകോപിതനായതാണ് അക്രമത്തിന് പിന്നില്‍. അമ്മയുടെ തീരുമാനമാണ് തന്റേതെന്നു പെണ്‍കുട്ടി വ്യക്തമാക്കിയതോടെ വീട്ടില്‍ ആളില്ലാത്ത അവസരത്തില്‍ വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 

ശരീരത്തില്‍ തീപിടിച്ച പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയെ കത്തിക്കാനുള്ള ശ്രമത്തിനിടെ വിദ്യാര്‍ത്ഥിക്കും പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥി ഓടി രക്ഷപെട്ടു. എഴുപത്തിരണ്ട് ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ട് പെണ്‍കുട്ടിയ്ക്ക്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് വിദ്യാര്‍ത്ഥിയ്ക്കായുള്ള തിരച്ചിലിലാണ്.  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രേമാഭ്യര്‍ത്ഥന നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹപാഠി പീഡിപ്പിച്ചത്.

loader