ഹൈദരാബാദ്: അച്ഛന്‍റെ മദ്യപാനം നിര്‍ത്താന്‍ എലിവിഷം കഴിച്ച 15കാരി മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ തിരുപതി നഗരത്തിലാണ് സംഭവം. മദ്യപിച്ച് വീട്ടിലേക്ക് കയറി വന്ന അച്ഛന്‍ ശ്രീനിവാസന്‍ അമ്മയുമായി വഴക്കുണ്ടാക്കുന്നത് കണ്ടാണ് 10ാം ക്ലാസ് വിദ്യാര്‍ത്ഥിനി ഭാര്‍ഗവി എലിവിഷം കഴിച്ചത്. അച്ഛന്‍ മദ്യം കഴിക്കുന്നത് നിര്‍ത്താത്ത പക്ഷം താന്‍ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ജനുവരി 31നാണ് സംഭവം.

അച്ഛന് മുന്നില്‍ എലിവിഷം കയ്യിലെടുത്താണ് അവള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. എലിവിഷപ്പാക്കറ്റ് പൊട്ടിച്ച് കയ്യിലെടുത്ത് ചെറിയ കഷ്ണം അവള്‍ വായില്‍ വച്ചെങ്കിലും അമ്മ സരസ്വതി അത് തട്ടിക്കളഞ്ഞു. 

തുടര്‍ന്ന് മുഖം കഴുകി. പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് പോകുകയും ചെയ്തു. തുടര്‍ന്ന് ഉച്ചയോടെ ഭാര്‍ഗവിയ്ക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ കുട്ടിയെ ആമ്പുലന്‍സില്‍ തിരുപ്പതിയിലെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഭാര്‍ഗവിയെ ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ല മെഡിക്കല്‍ സയന്‍സി(എസ്‍വിഐഎംഎസ്)ലേക്ക് മാറ്റി. 

സ്വതന്ത്ര ഫോട്ടോഗ്രാഫറാണ് ശ്രീനിവാസ്. എസ്‍വിഐഎംഎസിലെ ജീവനക്കാരിയാണ് സരസ്വതി. ശ്രീനിവാസ് സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്നും ഇത് ഭാര്‍ഗവിയില്‍ വെറുപ്പ് ഉണ്ടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. തന്‍റെ മകള്‍ മദ്യവിരുദ്ധ പ്രസ്ഥാനത്തിന് ഒപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും ബോധവല്‍ക്കരണത്തിനായി സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ചിരുന്നതായും അമ്മ സരസ്വതി പറഞ്ഞു. ല