ദൃക്സാക്ഷികള്‍ പകര്‍ത്തിയ വീഡിയോ വൈറല്‍ മരണ കാരണം വ്യക്തമായിട്ടില്ല

മുംബൈ: മുംബൈല്‍ പതിനാലുവയുകാരി ഫ്ലാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മുംബൈ സബര്‍ബന്‍ സ്വദേശിനിയായ ഹര്‍ഷിക ദിരേന്ദ്ര എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ദൃക്‌സാക്ഷികളില്‍ ചിലര്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. 

താക്കൂര്‍ വില്ലേജിലെ ഗാര്‍ഡിനിയ കോര്‍പ്പറേറ്റീവ് ഹൗസിംഗ് സൊസൊറ്റിലിയിലാണ് സംഭവം. പെണ്‍കുട്ടി എട്ടാം നിലയുടെ പാരപ്പറ്റില്‍ നില്‍ക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. ഇവര്‍ അത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെയ്ക്കും കുട്ടി ചാടുകയായിരുന്നു. കാരണം വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊബൈലും ലാപ്ടോപ്പും പൊലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.