തൃശൂര്‍: തെരുവുനായകളെ കണ്ടു ഭയന്നോടിയ പെണ്‍കുട്ടി കിണറ്റില്‍ വീണു മരിച്ചു. തൃശൂരിലാണ് സംഭവം. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. തൃശൂര്‍ കടങ്ങോട് മേപ്പറമ്പത്ത് ഹരിദാസന്റെ മകള്‍ ഗ്രീഷ്മ (15) ആണ് മരിച്ചത്.
ഇന്ന് രാവില 7.30 ഓടെയാണ് സംഭവം. അടുത്ത വീട്ടില്‍ നിന്നും പാല്‍ വാങ്ങി മടങ്ങി വരികയായിരുന്നു കുട്ടി. വഴിയില്‍ വെച്ച് ഒരുകൂട്ടം തെരുവുനായകളെ കണ്ട് പേടിച്ചോടിയ ഗ്രീഷ്മ അടുത്തുള്ള പറമ്പിലെ കിണറ്റിലേക്കു വീഴുകയായിരുന്നു. മൃതദേഹം കുന്നംകുളം താലൂക്ക് ആസ്പത്രിയില്‍.
