വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹാഭ്യര്‍ത്ഥന നടത്തി ശല്ല്യ ചെയ്തിരുന്ന യുവാവാണ് സംഭവത്തിന് പിന്നിലെന്നാണ് യുവതി കരുതുന്നത്.
ദില്ലി: ബ്ലേഡ് ഉപയോഗിച്ച് യുവതിയുടെ മുഖം അജ്ഞാതന്‍ കീറിമുറിച്ചു. ദില്ലിയിലെ മംഗോള്‍പുരിയിലാണ് സംഭവം. കടയില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹാഭ്യര്‍ത്ഥന നടത്തി ശല്ല്യം ചെയ്തിരുന്ന യുവാവാണ് സംഭവത്തിന് പിന്നിലെന്നാണ് യുവതി കരുതുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെയൊരാള്‍ പിന്തുടര്‍ന്ന് ശല്ല്യം ചെയ്തിരുന്നു.
പരാതി നല്‍കിയതിന് പിന്നാലെ ഇയാളെ പൊലീസ് പിടികൂടിയെങ്കിലും വിട്ടയച്ചിരുന്നു. സംഭവത്തിന് പിന്നില്‍ ഇയാളാണോയെന്ന് സംശയമുള്ളതായി യുവതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ യുവതി പറഞ്ഞത് യാഥാര്‍ത്ഥ്യമാണോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. അതേസമയം യുവതിയെ ആക്രമിച്ച ആളെ കണ്ടുപിടിക്കാനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
