വഞ്ചിച്ച കാമുകനെ കൊല്ലാന്‍  ഓണ്‍ലൈനായി മാര്‍ഷല്‍ ആര്‍ട്സ് പഠിച്ച് കാമുകി ആണ്‍ സുഹൃത്തിന്റെ ഫോണില്‍ ഡേറ്റിങ് ആപ്പ് കണ്ട കാമുകി ചെയ്തത്

വീഡിയോ ഗെയിമുകളോട് അമിത താല്‍പര്യമുള്ള കാമുകന്റെ ഫോണില്‍ ഡേറ്റിങ് ആപ്പു കൂടി കണ്ടതോടെയാണ് ഇരുപത്തൊമ്പതുകാരിയായ എമിലി ആ കടുത്ത തീരുമാനത്തിലെത്തിയത്. സമീപ കാലത്തായി തന്നോട് താല്‍പര്യക്കുറവ് കാണിക്കുന്നതിന്റെ കാരണം വീഡിയോ ഗെയിമുകളോടുള്ള താല്‍പര്യമാണെന്നായിരുന്നു എമിലി ധരിച്ചിരുന്നത്. എന്നാല്‍ കാമുകന്‍ തന്നെ വഞ്ചിക്കുകയാണെന്നറിഞ്ഞതോടെ മറ്റാരേയും വഞ്ചിക്കാന്‍ അവസരം നല്‍കാതെ എമിലി കാമുകനെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അമേരിക്കയിലെ ഓറിഗണ്‍ നഗരമാണ് ക്രൂരമായ ആക്രമണത്തിന് സാക്ഷിയായത്.

ബെഡ് റൂമില്‍ കട്ടിലിന് സമീപം വച്ചിരുന്ന സമുറായ് വാള്‍ വച്ചാണ് എമിലി ഭര്‍ത്താവിനെ ആക്രമിച്ചത്. കാമുകനെ ആക്രമിക്കാനായി സമുറായ് ശൈലികള്‍ ഓണ്‍ലൈനില്‍ കണ്ട് പഠിച്ചാണ് എമിലി ആക്രമണം അഴിച്ച് വിട്ടത്. ശരീരത്തില്‍ ഉടനീളം വെട്ടേറ്റ നിലയില്‍ രക്തം വാര്‍ന്ന് കിടന്ന കാമുകന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. 

രക്തം വാര്‍ന്ന് കിടന്ന കാമുകന്‍ മരിച്ചെന്ന ധാരണയില്‍ എമിലി തന്നെയാണ് പൊലീസിനെ വിളിച്ചത്. താന്‍ തന്നെയാണ് ലോവലിനെ ആക്രമിച്ചതെന്ന് എമിലി പൊലീസിനോട് വെളിപ്പെടുത്തി. ആക്രമിക്കാനുപയോഗിച്ച ആയുധവും എമിലി പൊലീസിന് കാണിച്ചു കൊടുത്തു. എമിലിയുടെ ആക്രമണത്തില്‍ യുവാവിന്റെ വിരലുകള്‍ അറ്റ് പോയിട്ടുണ്ട്. കോടതിയില്‍ കുറ്റം നിഷേധിക്കാതിരുന്ന എമിലി തന്നെ വഞ്ചിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് വിശദമാക്കിയിട്ടുണ്ട്. 

ദിവസത്തില്‍ പതിമൂന്ന് മണിക്കൂര്‍ വരെ വീഡിയോ ഗെയിമുകളില്‍ മുഴുകുന്ന വ്യക്തിയായ യുവാവ്, ജീവ്ന‍ രക്ഷപെട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചു. മുപ്പത് വയസുള്ള യുവാവ് ഇനി വീഡിയോ ഗെയിമുകള്‍ക്ക് ഇത്ര സമയം ചെലവാക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.