കുളത്തുപ്പുഴ കടമാംങ്കോട് ആദിവാസികോളനിയില്‍ പെൺകുട്ടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് വീടിനുള്ളില്‍ നിന്നുമാണ് കണ്ടെത്തിയത്.

തിരുവനന്തപുരം: കുളത്തുപ്പുഴ കടമാംങ്കോട് ആദിവാസികോളനിയില്‍ പെൺകുട്ടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പ്ലസ് വൺ വിദ്യാർഥിനിയെ ഇന്നലെ വൈകിട്ട് വിട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി പെൺകുട്ടി സ്കൂളില്‍ പോയിരുന്നില്ല. അസുഖം കാരണമാണ് സ്കൂളില്‍ പോകാതിരുന്നതെന്ന് രക്ഷിതാക്കള്‍ പോലീസിന് മോഴി നല്‍കിയിടുണ്ട്. മരണസമയം സ്കൂള്‍ യൂണിഫോമാണ് പെൺകുട്ടി ധരിച്ചിരിക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കുളത്തുപ്പുഴ സർക്കിള്‍ ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് സംഘം പ്രാഥമിക അന്വേഷണം നടത്തി. മരണത്തില്‍ ദരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധക്കളും പറയുന്നത്.

ആർഡിഓയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് നടപടികള്‍ പൂർത്തിയാക്കി. മരണത്തിന് പിന്നില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടോയെന്ന് അറിയുന്നതിന് വേണ്ടി ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും.