വലത് കൈ അറ്റ് പോയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി

പാറ്റ്ന: വലത് കൈ അറ്റ് പോയി അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബീഹാറിലെ മുംഗെര്‍ ജില്ലയിലാണ് പെണ്‍കുട്ടിയെ കൈ അറ്റ് പോയ നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആര്‍പിഎഫ് സൈനിക താവളത്തിന് സമീപത്തുനിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പാറ്റ്‌നയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ ജമല്‍പൂറിലാണ് സംഭവം. അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയതിന് നൂറ് മീറ്റര്‍ അകലെ നിന്നാണ് പെണ്‍കുട്ടിയുടെ അറ്റുപോയ കൈ കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്ന് മരം മുറിക്കാന്‍ ഉപയോഗിക്കുന്ന ആയുധവും കണ്ടെത്തിയതായി പഞ്ചാബ് പൊലീസ് പറഞ്ഞു. 

പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാന പൊലീസിലേക്കുള്ള പരീക്ഷയില്‍ വിജയിച്ച് സെലക്ഷന് വേണ്ടി കാത്തിരിക്കുകയാണ് പെണ്‍കുട്ടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഫിസികല്‍ ടെസ്റ്റിന് പരിശീലനത്തിനായി ജമല്‍പൂരിലേക്ക് പോയതായിരുന്നു പെണ്‍കുട്ടിയെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. 

അതേസമയം പെണ്‍കുട്ടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമാല്ലെന്ന് മുംഗര്‍ പൊലീസ് സൂപ്രണ്ട് ആഷിഷ് ഭാരതി പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.