വിവാഹാഭ്യര്‍ത്ഥന നിരസിച്ച  പെൺകുട്ടിയെ  യുവാവ് ലൈംഗികമായി ഉപദ്രവിച്ച ശേഷം ആസിഡ് ഒഴിച്ചു

യുപി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് ലൈംഗികമായി ഉപദ്രവിച്ച ശേഷം ആസിഡ് ഒഴിച്ചു. വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി യുവാവ് പെൺകുട്ടിയുടെ പുറകെ നടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹം ചെയ്യാൻ താൽപര്യമില്ലെന്ന് പെൺകുട്ടി യുവാവിനോട് പറഞ്ഞിരുന്നു.

ആ പ്രതികാരമാണ് യുവാവിനെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ഷാക്കിര്‍ അലി എന്ന യുവാവിനായിയുള്ള തിരച്ചില്‍ തുടങ്ങിയതായി പൊലീസ് പറഞ്ഞു. ആളൊഴിഞ്ഞയിടത്ത് കാത്തു നിന്ന പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു.