പിവി അൻവർ എംഎൽഎയുടെ പാർക്കിൽ അപകടം റൈഡിൽ നിന്ന് തെറിച്ച് വീണ് കുട്ടിക്ക് പരിക്ക്
മലപ്പുറം: പിവി അൻവർ എംഎല്‍എയുടെ പിവിആര്‍ പാർക്കില്‍ റൈഡ് പൊട്ടി വീണു വിദ്യാർഥിനിക്ക് പരിക്കേറ്റു. ബാലുശ്ശേരി സ്വദേശി റഷീദിന്റെ മകൾ നഷ (7) ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് അപകടമുണ്ടായത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
