നൗഷെറ, അര്‍നെയ, രാംഗര്‍ സെക്ടറുകളിലാണ് ഇന്ന് രാവിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. രാവിലെ ആറുമണിയോടെ പ്രത്യേകിച്ച് പ്രകോപനമൊന്നും കൂടാതെ പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായത്. സാംബയിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. അര്‍നിയ സെക്ടറില്‍ പരിക്കേറ്റ രണ്ട് ഗ്രാമവാസികളെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ അതിര്‍ത്തി രക്ഷാ സേന കനത്ത തിരിച്ചടി നല്‍കി. പാകിസ്ഥാന്‍ ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.