പട്‌ന: ബീഹാറിലെ ധര്‍ബംഗ ജില്ലയില്‍ കീടനാശിനി ഇട്ട ചായ കുടിച്ച് ഒരു കുടുംബത്തിലെ നാല്‍ പേര്‍ മരിച്ചു. തേയില ആണെന്ന് കരുതി 10 വയസ്സുകാരി കീടനാശിനി ചേര്‍ക്കുകയായിരുന്നു.
പെണ്‍കുട്ടി ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. 10 വയസ്സുകാരിയായ അര്‍ച്ചനയാണ് ചായ തയാറാക്കിയത്. ബഹുദൂര്‍ പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
ദുഗാന്‍ മഹ്‌തോ(60) രാംസ്വരൂപ് മഹ്‌തോ(65) പ്രകാശ് മഹ്‌തോ എന്നിവരാണ് മരിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ ബന്ധുവായ പ്രമീള ദേവിയെ ധര്‍ബംഗ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
