ഉത്തര്‍പ്രദേശിലെ ഉനയില്‍ പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ ചുട്ടെരിച്ച് കൊന്നു.വീട്ടുസാധനങ്ങള്‍ വാങ്ങി സൈക്കിളില്‍ വീട്ടിലേക്ക് തിരികെ വരുന്ന വഴിയാണ് പെണ്‍കുട്ടിയെ അഞ്ജാതര്‍ പെട്രോളൊഴിച്ച് കത്തിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് പെണ്‍കുട്ടിയുടെ കത്തി കരിഞ്ഞ മൃതശരീരം സമീപവാസികള്‍ കണ്ടെത്തിയത്.മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സാഗ്വാര്‍ പൊലീസ് അറിയിച്ചു.